Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhijeet Dipke

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ജൂ​ൺ ആ​റി​ന് ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളി​ലും പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ ജൂ​ൺ ആ​റി​ന് വ​ൻ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്നു. 'സി​റ്റി​സ​ൺ​സ് ഫോ​ർ ജ​സ്റ്റി​സ് ആ​ൻ​ഡ് പീ​സ്' സ്ഥാ​പ​ക​നും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഭി​ജീ​ത് ദി​പ്കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം. പ്ര​തി​ഷേ​ധ​ത്തി​ന് നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ൽ നി​ന്ന് ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലെ പാ​ക​പ്പി​ഴ​ക​ളി​ലും കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന് വീ​ഴ്ച പ​റ്റി എ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളു​ടെ​യും വി​വി​ധ ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് ജൂ​ൺ 6-ലെ ​ജ​ന്ത​ർ മ​ന്ത​ർ പ്ര​തി​ഷേ​ധം പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്ഥാ​ന​മൊ​ഴി​യു​ന്ന​ത് വ​രെ സ​മ​രം ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് സി​ജെ​പി​യു​ടെ തീ​രു​മാ​നം. വി​ദേ​ശ​ത്തു​നി​ന്നു​ള്ള അ​ഭി​ജീ​ത് ദി​പ്കെ​യു​ടെ മ​ട​ങ്ങി​വ​ര​വും ജ​ന്ത​ർ മ​ന്ത​റി​ലെ ഈ ​പ്ര​തി​ഷേ​ധ​വും വ​രും ദി​വ​സ​ങ്ങ​ളി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചേ​ക്കും.

 

Latest News

Corehub Up